Parvathy About Mohanlal <br /> <br />മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചതിന് നടി പാർവതിക്കെതിരെയുള്ള വിമർശനങ്ങളും ആക്രമണങ്ങളും ഒന്നും ഇതുവരെ അടങ്ങിയിട്ടില്ല. ഇതേ പാർവതി മോഹൻലാലിനെക്കുറിച്ച് പറഞ്ഞത് എന്താണെന്നറിയണ്ടേ? മോഹന്‍ലാല്‍ എന്ന നടന്റെ വലിയ ആരാധികയാണ് ഞാന്‍, അഭിനയത്തിന്റെ പാഠപുസ്തകമാണ് മോഹന്‍ലാല്‍ എന്നൊക്കെയാണ്. പാർവതിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ഖരീബ് ഖരീബ് സിംഗിള്‍. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിനിടെയാണ് പാർവതിയുടെ പരാമർശങ്ങള്‍. 2007 ല്‍ പാര്‍വ്വതി മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിച്ചിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. ഫ്ലാഷ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതില്‍ പിന്നെ ലാലേട്ടന്റെ മികച്ച സിനിമകളിലൂടെ സഞ്ചരിയ്ക്കുന്ന ആരാധികയാണ് താന്‍ എന്നും, അദ്ദേഹത്തിന്റെ അനായാസ അഭിനയം കണ്ട് അത്ഭുതം തോന്നിയ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട് എന്നും പാര്‍വ്വതി പറഞ്ഞു. മോഹന്‍ലാല്‍ ഒരു ആക്ടിങ് സ്‌കൂളാണെന്നും പാര്‍വ്വതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഒരുപാട് ആരാധികമാരില്‍ ഒരാളാണ് താന്‍ എന്നാണ് പാര്‍വ്വതി പറഞ്ഞത്.